History & Heritage

A Legacy of Faith

1867 Families Settled

വാഴക്കുളം ഭാഗത്തുനിന്നും പതിനഞ്ചോളം കുടുംബങ്ങൾ 1867-ാ മാണ്ടോടെ കലൂരിൽ കൊച്ചുകുടി കുടുംബക്കാരുടെ നേതൃത്വത്തിൽ കുടിയേറി. ബ. നമ്പ്യാപറമ്പിൽ മത്തായി അച്ചന്റെയും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. കൊച്ചുകുടി വർഗീസ് ഐപ്പിന്റെയും പരിശ്രമഫലമായി കലൂരിൽ ഒരു പുതിയ വിശ്വാസ സമൂഹത്തിന് തുടക്കമായി.

1882 Church Established

മാർ ലെവിഞ്ഞത് മെത്രാന്റെ അനുവാദപ്രകാരം ഇവിടെ ഒരു പള്ളി സ്ഥാപിച്ചു. ആദ്യ മാമ്മോദീസായെ സംബന്ധിച്ച് ചരിത്ര രേഖകളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു:

"

എത്രയും പെ. ബ. മലയാളത്തിന്റെ വികാരി അപ്പസ്തോലിക് പ്രെ ലെയോനാർദ് മെത്രാപ്പോലീത്ത അച്ചന്റെ കൽപ്പന പ്രകാരം 1882-ാം കാലം തുലാമാസം 9-ാം തീയതി ബ. നമ്പ്യാപറമ്പിൽ മത്തായി കത്തനാരുടേയും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കൊച്ചുകുടിയിൽ ഐപ്പ് എന്ന ആളന്റെയും ചിലവിനാലെ കലവൂർ മാർ യോഹന്നാൻ മാംദാനയുടെ നാമധേയത്തിൽ പണി ചെയ്യിച്ച പള്ളിയിൽ കുർബ്ബാനയ്ക്ക് വേണ്ടുന്ന കൂടങ്ങളും സട്ടം കെട്ടി...

— Baptism Register, Page 1

1891 Parish Formed

കലൂർ പള്ളി ഇടവകയായി പൂർണ്ണമായി ഉയർത്തപ്പെട്ടത് 1891 വൃശ്ചികം 10നാണ്. പള്ളി ഇരിക്കുന്ന സ്ഥലവും 30 പറനിലവും അതിനടുത്തുള്ള രണ്ടര ഏക്കർ സ്ഥലവും കൊച്ചുകുടി വർഗീസ് ഐപ്പ് പള്ളിക്ക് ഔദ്യോഗികമായി ദാനം ചെയ്തു.

Present Living Heritage

Today, over a century later, St. John Baptist Church continues to be a vibrant beacon of faith, hope, and community in Kaloor, honoring the sacrifices of our founding fathers while nurturing the generations to come.

Historic Church Heritage
Modern Church Community
Heritage • Tradition • Faith • Community •
Est.1882